ഗാര്‍ഹിക പാചക വാതക വില രണ്ടാഴ്ചക്കിടെ നൂറു രൂപ വര്‍ധിപ്പിച്ചു
15 December 2020
കൊവിഡ് പ്രതിസന്ധിയിലുഴലുന്ന ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിച്ച് 701 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 37 രൂപ വര്‍ധിച്ച് 1330 രൂപയായി.
പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഈ മാസം രണ്ടിനാണ് മുമ്പ് വില വര്‍ധിപ്പിച്ചത്. സാധാരണ ഗതിയില്‍ ഒരു മാസം രണ്ട് തവണ പാചക വാതകങ്ങളുടെ വില വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.