എംവി ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ ലീഗ് എന്ന് സിപിഎം

single-img
14 December 2020

സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വാഹനത്തിന് നേര്‍ക്ക് ആക്രമണം നടന്നതായി പരാതി. ജയരാജനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി സഹദേവനും സഞ്ചരിച്ച വാഹനത്തിന്‍റെ നേര്‍ക്ക് മയ്യിൽ നെല്ലിക്കപ്പാലത്ത് വെച്ച് അക്രമം നടത്താൻ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

അതിന് പിന്നാലെ മുസ്‌ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.