വൈൻ നിറച്ച ടബ്ബിൽ മുങ്ങിനീരാടാം; ക്രിസ്മസ് ആഘോഷിക്കാൻ വൈൻ സ്പാ

single-img
13 December 2020
wine spa

ക്രിസ്മസ് അടുത്ത് വരുമ്പോൾ പലരും വൈൻ ഉണ്ടാക്കുന്നതിൻ്റെയും വാങ്ങാനുള്ള ഓർഡർ നൽകുന്നതിൻ്റെയും തിരക്കിലാണ്. എന്നാൽ വീഞ്ഞ് കുടിക്കുന്നതിനോടൊപ്പം വീഞ്ഞിലൊന്ന് മുങ്ങിനീരാടിയാലോ? ചെറുചൂടുള്ള വൈൻ നിറച്ച ടബ്ബിൽ മുങ്ങിക്കുളിക്കുന്ന വൈൻ സ്പാ(Wine Spa)യ്ക്ക് ഒരാൾക്ക് 6000 രൂപയാണ് ചെലവ്.

wine spa

യുകെയിലെ ചെഷയറിലുള്ള ഷ്രിഗ്‌ലി ഹാളിലാണ് വീഞ്ഞിന്റെ കുളം തയാറാക്കുന്നത്. സ്പാ സീക്കേഴ്സ് എന്ന സ്ഥാപനമാണ് സംഘാടകർ.

wine spa

ഓറഞ്ച്(Orange), മുന്തിരി(Grapes), കറുവപ്പട്ട(Cinnamon) തക്കോലം(Star Anise), ഷുഗർ (ബ്രൗൺ) എന്നിവ ചേർത്താണു കുളിക്കാനുള്ള വൈൻ തയാറാക്കിയിട്ടുള്ളത്.  ബർഗണ്ടി നിറവും സുഗന്ധവുമുള്ള പാനീയം പോഷകസമൃദ്ധവും  ചർമത്തിലെ വിഷാംശം നീക്കുന്നതുമാണെന്ന് സ്പാ ഉടമസ്ഥർ അവകാശപ്പെടുന്നു. അമ്ലത്വം പരമാവധി കുറച്ച്, ശ്രദ്ധയോടെയാണ് വീഞ്ഞ് തയ്യാറാക്കിയിരിക്കുന്നത്.

wine spa

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുമെന്നും വീഞ്ഞിൽ മുങ്ങുന്നയാൾക്കു മാനസിക സംഘർഷം കുറയുകയും സങ്കടങ്ങൾ പറപറക്കുകയും ചെയ്യുമെന്നാണ് അവകാശവാദങ്ങൾ. എന്തായാലും ചർമത്തിന് വൈൻ സ്പാ നല്ലതാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നാൽപത്തഞ്ചു മിനിറ്റ് വീഞ്ഞിൽ മുങ്ങിക്കുളിക്കാൻ ആറായിരം രൂപ (60 യൂറോ) ആണ് ചെലവ്.

ജപ്പാൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രചാരത്തിലുള്ള വൈൻ സ്പാ യുകെയിലെത്തുന്നത് ഇതാദ്യമാണ്.

Content: Mulled wine spa opens in UK with a wine-filled hot tub