കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത്; മുഖ്യമന്ത്രിയോട് സഹതാപം സഹതാപം തോന്നുന്നു എന്ന് ചെന്നിത്തല

single-img
13 December 2020

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറഞ്ഞ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ ഈ നടപടിയെന്നും പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്യുകയാണ്. നേരത്തെ ഏജൻസികൾ കേരളത്തിൽ വന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. സ്വര്‍ണ്ണക്കടത്ത് കേസിൽ അടക്കം സത്യം പുറത്ത് വരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ആണ് കേരള ജനത ആഗ്രഹിക്കുന്നത്.

സ്വ൪ണ്ണക്കടത്ത് പ്രതികളെ സംരക്ഷിക്കുകയാണ് ഈ കത്തിന്റെ ഉദ്ദേശം. പൊതു വികാരത്തിന് എതിരായാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവർക്കെതിരെ മൗന൦ പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.