ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്‌സിൻ കോവാക്സീന്‍ തയാർ; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

single-img
8 December 2020

കോവി‍‍ഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിക്കുമോ എന്നതില്‍ തീരുമാനം ഉടന്‍. അടിയന്തര ഉപയോഗ അനുമതിക്കായി യുഎസ് കമ്പനിയായ ഫൈസറും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അപേക്ഷ നല്‍കിയതിനു പിന്നാലെ ഭാരത് ബയോടെകിന്‍റെ കോവാക്സീനും അടിയന്തര ഉപയോഗത്തിന് അനുമതി തേടി. അപേക്ഷകൾ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനാണ് ‘കോവാക്സീന്‍. വിദേശത്ത് ഒാക്സ്ഫഡ് വാക്സീന്‍റെ പ്രാഥമിക പരീക്ഷണ ഫലം 70 ശതമാനം കാര്യക്ഷമതയായിരുന്നു. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ വിലയിരുത്തല്‍ പുറത്തുവന്നിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് പുറത്തുവരാന്‍ അടുത്തമാസമെങ്കിലും ആകും. അതിനുമുന്‍പ് പ്രാഥമിക ഫലം വിലയിരുത്തി വാക്സീന്‍ അടിന്തരഉപയോഗത്തിന് അനുവദിക്കണമെന്നാണ് ആവശ്യം. ഇത്തരത്തില്‍ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്  വാക്സീന്‍ പരീക്ഷണം പൂര്‍ത്തിയായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

അനുമതി ലഭിച്ചാല്‍ വൈകാതെ തന്ന വിതരണം ആരംഭിക്കാന്‍ സജ്ജമാണ്. പരീക്ഷണഘട്ടത്തില്‍ത്തന്നെ നിര്‍മാണവും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയത് ഇതിന് സഹായകമാകും. ഇന്നലെ അമേരിക്കന്‍ കമ്പനിയായ ഫൈസറും കോവിഡ് വാക്സീന് ഇന്ത്യയില്‍ അനുമതി തേടിയിരുന്നു.

എന്നാല്‍, ഫൈസറിന്‍റെ വാക്സീന്‍ വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് തന്നെ നിലവില്‍ പ്രാവര്‍ത്തികമല്ല. ഫ്രിഡ്ജിലെ താപനിലയില്‍ സൂക്ഷിക്കാമെന്നതാണ് കോവീഷീല്‍ഡ്  വാക്സീന്‍റെ ഗുണം. ഇന്ത്യയില്‍ നിര്‍മിക്കുന്നതുകൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്.