ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതല്‍; കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക ദുഷ്കരമെന്ന് നീതി ആയോഗ് സിഇഒ

single-img
8 December 2020

ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണെന്നും അതുകൊണ്ടുതന്നെ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക ദുഷ്കരമാണെന്നും നീതി ആയോഗ് സിഇഒ. അമിതാഭ് കാന്ത് . ഖനനം, കൽക്കരി, തൊഴിൽ, കാർഷികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇതാദ്യമായി കേന്ദ്രസർക്കാർ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിന്റെ തുടര്‍ച്ചയായുള്ള പരിഷ്കാരങ്ങളുടെ അടുത്തഘട്ടത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ മുൻകയ്യെടുക്കണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

ഇന്ത്യയെ മത്സരക്ഷമമാക്കുന്നതിന് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വരാജ്യ മാസിക സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.