ഇന്ത്യ നീങ്ങുന്നത് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

single-img
12 November 2020

ഇന്ത്യ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആര്‍ബിഐയുടെ റിപ്പോര്‍ട്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വർഷം സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ച 8.6 ശതമാനം ആയാണ് ചുരുങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.’2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു’ – എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്. ഈ മാസം 27ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

ഈ വർഷത്തെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 10.4 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് ബ്ലൂംബര്‍ഗ് പ്രവചിച്ചിരുന്നത്.ഇന്ത്യയിലെ വാഹന നില്‍പ്പന മുതല്‍ ബാങ്കിങ് മേഖലയിലെ പണ ലഭ്യത വരെയുള്ള കാര്യങ്ങള്‍ കണക്കാക്കിയാണ് ആര്‍ബിഐ സംഘം പഠനം തയ്യാറാക്കിയത്.