റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന് പാർക്കിൻസൺസ് രോഗമെന്ന് സൂചന; ഈ വര്‍ഷം തന്നെ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്


റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുടിൻ ഈ വർഷം സ്ഥാനം ഒഴിഞ്ഞേക്കും. പുടിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
68 കാരനായ പുടിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ കുടുംബം തന്നെ പൊതു രംഗത്തു നിന്നും മാറി നിൽക്കുവാന് ആവശ്യപ്പെട്ടുവെന്നാണ് റഷ്യൻ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം.
‘കുടുംബം അദ്ദേഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്ത വർഷം ജനുവരിയിൽ അേദ്ദഹം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും’ രാഷ്ട്രീയ നിരീക്ഷകർ വലേറി സോളോവെ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 37കാരിയായ കാമുകി അലീന കബേവയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് പുടിെൻറ കുടുംബം.
പുടിന് പാർക്കിൻസൺസ് രോഗത്തിെൻറ ലക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരയിൽ ഇരിക്കുേമ്പാൾ കൈകളിൽ വേദന അനുഭവപ്പെടുകയും നടക്കുേമ്പാൾ വിറയലും പേന പിടിക്കുേമ്പാൾ കൈവിരലുകൾക്കള വേദനയുണ്ടായിരുന്നതായും പറയുന്നു