ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനോടൊപ്പം: പ്രധാനമന്ത്രി

single-img
29 October 2020

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഇന്ന് നടന്നത് ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് തെക്കൻ ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രെദാം ബസലിക്കയിൽ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

‘ ഫ്രാന്‍സിലെ നീസിൽ ഇന്ന് പള്ളിയ്ക്കുള്ളിൽ നടന്ന ക്രൂരമായ ആക്രമണം ഉൾപ്പെടെ , അടുത്ത കാലത്തായി ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായതും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമാണ്. ‘ മോദി ട്വീറ്റില്‍ എഴുതി.