നടി ശാന്തി കൃഷ്ണയുടെ പിതാവ് ആർ കൃഷ്ണൻ അന്തരിച്ചു

single-img
19 October 2020

പ്രശസ്ത തെന്നിന്ത്യൻ നടി ശാന്തി കൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിഡ്‌നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

അതിന് ശേഷം കൊവിഡ് പിടിപ്പെടുകയും ആരോ​ഗ്യനില തീർത്തും വഷളാകുകയുമായിരുന്നു. ആരോഗ്യ വകുപ്പ് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക. കെ ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.

https://www.instagram.com/p/CGhHEGqJAk2/?utm_source=ig_embed