ജെഡിഎസിന്റെ കേരള ഘടകം പിരിച്ചുവിട്ടു
12 October 2020
ജനതാദള്‍ എസിന്റെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന ഘടകത്തിലെ ഭിന്നതകളാൽ സി കെ നാണു അധ്യക്ഷനായ ഘടകമാണ് പിരിച്ചുവിട്ടത്. ഇതിനെ തുടർന്ന്മാത്യു ടി തോമസ് അധ്യക്ഷനായി അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മുൻപ് ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ അനുവാദം നൽകിയിരുന്നതാണ് .
എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നത കാരണം ഇത് നീണ്ടുപോകുകയായിരുന്നു. ലയന ചർച്ചയ്ക്കായി ദേവഗൗഡ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ നാല് പേരും ഇപ്പോൾ നാല് പക്ഷമായിരിക്കുകയാണ്. ഇതിൽ സി കെ.നാണു, മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ്, ഡോ നീലലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍ അംഗങ്ങൾ.