യുപി സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടി: യോഗി ആദിത്യനാഥ്

single-img
2 October 2020

ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

”യുപിയിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കും എന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും. അങ്ങനെയുള്ളവർക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് മാതൃകയാകും. സ്ത്രീകളുടെ സുരക്ഷക്കും ശാക്തീകരണത്തിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ് ഞങ്ങളുടെ വാഗ്ദാനം”- യോഗി ട്വീറ്റിൽ എഴുതി. അതേസമയം, രാജ്യമാകെ യുപിയിൽ നടന്ന ഹത്രാസ് കൂട്ടബലാത്സംഗ കേസിൽ പ്രതിഷേധം ഇരമ്പുകയാണ്.