‘കോവിഡ് വ്യാപനമല്ലേ, വിചാരണ നിറുത്തിവയ്ക്കണം’: ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി തളളി

single-img
1 October 2020

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് വീണ്ടും തിരിച്ചടി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കേസിന്റെ വിചാരണ രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാം എന്നും ഹൈക്കോടതി വ്യക്തമാക്കി.

വിചാരണ നിർത്തിവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. .വിചാരണ നിർത്തിവയ്ക്കുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. പ്രോസിക്യൂഷൻ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.