ചൈനയില്‍ 8,500ഓളം മുസ്ലിം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തു; ഉയിഗൂര്‍ സംസ്കാരം ഇല്ലാതാക്കാന്‍ നടത്തിയ പ്രവൃത്തി എന്ന് പഠനം

single-img
28 September 2020

അവസാന ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം ചൈനയിലെ സിങ്ജിയാങില്‍ ചൈന ഭരണകൂടം ആയിരക്കണക്കിന് മുസ്ലിം പള്ളികള്‍ തകര്‍ത്തതയുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ആസ്ത്രേലിയന്‍ സ്ട്രോടെജിക് പോളിസി ഇന്‍‌സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത് വ്യത്യസ്തമായ മുസ്‍ലിം സംസ്കാരത്തെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് പള്ളികള്‍ തകര്‍ക്കുന്നത് എന്നാണ്.

ഇതേവരെ ഏകദേശം 16,000 പള്ളികള്‍ (ഏകദേശം 65 ശതമാനം) തകര്‍ക്കുകയോ ഭാഗികമായി കേടുവരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പഠനം നടത്താന്‍ ഏജന്‍സി സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് കൂടുതലായും ഉപയോഗിച്ചത്.

തകര്‍ക്കപ്പെട്ട പള്ളികളില്‍ ഒട്ടുമിക്ക കേടുപാടുകളും സംഭവിച്ചിരിക്കുന്നത് അവസാന മൂന്ന് വര്‍ഷത്തിനുള്ളിലാണെന്നും ഇതേവരെ ഏകദേശം 8,500ഓളം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സിങ്ക്ജിയാങ്ങില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളികളോ ബുദ്ധക്ഷേത്രങ്ങളോ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും പഠനം പറയുന്നു. ഇത് പ്രാദേശിക സംസ്കാരത്തിന്‍റെ പാരമ്പര്യം തുടച്ചുനീക്കുന്നതിന്‍റെ ഭാഗമാണ് എന്നും ഇതിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍ മിണ്ടുന്നില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.