എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിര്‍മ്മിക്കണം; ആഗ്രഹവുമായി മകൻ എസ്പി ചരൺ

27 September 2020

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകൻ എസ്പി ചരൺ. എസ്പിബിയുടെ സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ഇപ്പോഴത്തെ ആലോചന.
ഇതിനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ തയാറാക്കുമെന്നും എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു.