ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

single-img
24 September 2020

ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ഡീൻ ജോൺസ് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഐപിഎല്ലിന്റെ കമന്റേറ്ററായി മുംബൈയിലായിരുന്നു അദ്ദേഹം. എട്ടു വർഷത്തോളം ഓസ്‌ട്രേലിയയുടെ ജഴ്സി അണിഞ്ഞിട്ടുണ്ട്.

മികച്ച ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹം 1984-1992 കാലഘട്ടത്തിൽ 52 ടെസ്റ്റും 164 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 46.55 ശരാശരിയിൽ 11 സെഞ്ചുറിയും 14 അർധ സെഞ്ചുറിയും ഉൾപ്പെടെ 3631 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ 44.61 ശരാശരിയിൽ ഏഴു സെഞ്ചുറിയും 46 അർധ സെഞ്ചുറിയും സഹിതം 6068 റൺസും നേടിയിട്ടുണ്ട്.