മോദി ആറു വർഷം കൊണ്ട് സന്ദർശിച്ചത് 58 രാജ്യങ്ങൾ; ചെലവ് 517.82 കോടി

single-img
23 September 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2015 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും ഇതിനായി 517.82 കോടി രൂപ ചെലവായെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഉത്തരം നല്‍കിയത്.

2015-16 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവായത്(121.85 കോടി). 2016-17 വര്‍ഷത്തിലാണ് ഏറ്റവും കുറവ് ചെലവ് (78.52 കോടി). പ്രതിരോധം, നിക്ഷേപം, വാണിജ്യം, സാങ്കേതിക വിദ്യ മേഖലകളില്‍ പല രാജ്യങ്ങളുമായും കരാറുകളുണ്ടാക്കാന്‍ വിദേശ യാത്രകള്‍ ഉപകരിച്ചെന്നും മറുപടിയിൽ അറിയിച്ചു.

പ്രധാനമന്ത്രിയുടേതടക്കമുള്ള വിവിഐപികളുടെ യാത്രകള്‍ക്ക് പുതിയ രണ്ട് എയര്‍ ഇന്ത്യ വണ്‍ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ വിമാനം ആഗസ്റ്റ് 25ന് ദില്ലിയിലെത്തി.