സ്വര്‍ണ്ണ കടത്ത്: സന്ദീപ് നായര്‍ക്ക് ജാമ്യം; സ്വപ്ന നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

22 September 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ കോടതി വിടുകയും ചെയ്തു.
ഇവരോടൊപ്പം മറ്റ് ഒമ്പത് പ്രതികളെ ജയിലില്‍ തന്നെ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിന് കോടതിഅനുമതി നല്കി. സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദീപിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചെങ്കിലും സന്ദീപിന്പുറത്തിറങ്ങാന് സാധിക്കില്ല.