മുസ്ലീം ലോകത്തോടുള്ള വഞ്ചന; യുഎഇ – ഇസ്രയേൽ സമാധാനക്കരാറിനെതിരെ ഇറാൻ

single-img
1 September 2020

യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാനക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാൻ രംഗത്ത്. ഇറാൻ്റെ മുഖ്യശത്രുവായി കണക്കാക്കുന്ന ഇസ്രയേലുമായി കരാറൊപ്പിട്ട യുഎഇയുടെ നടപടി “മുസ്ലീം ലോകത്തോടുള്ള വഞ്ചന”യാണെന്നാണ് ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമൈനി പ്രതികരിച്ചു.

അമേരിക്കന്‍ പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കത്തിനെതിരെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്. “ഇസ്ലാമിനെയും അറബ് രാജ്യങ്ങളിലെ രാജ്യങ്ങളെയും മേഖലയിലെ രാഷ്ട്രങ്ങളെയും ഒപ്പം പാലസ്തീനെയും യുഎഇ ഒറ്റു കൊടുത്തു.” ഖൊമൈനി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻലിഡിലിൽ നിന്ന് എഴുതി.

യുഎ ഇ നടത്തിയ ഈ വഞ്ചന അധികകാലം നീണ്ടു നിൽക്കില്ലെന്നും അതുകൊണ്ടുതന്നെ അതിൻ്റെ അറപ്പ് അവര്‍ക്ക് എന്നുമുണ്ടാകുമെന്നും ഖുമൈനി ട്വീറ്റില്‍ പറഞ്ഞു. യുഎഇയും ഇസ്രയേലും തമ്മില്‍ ഉണ്ടായിരുന്ന നീണ്ട കാലത്തെ വിലക്കുകള്‍ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം സുഗമമാക്കൻ ചുക്കാൻ പിടിച്ചത് അമേരിക്ക ആയിരുന്നു.

ഇതിനായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജറേഡ് കുഷ്നറുടെ നേതൃത്വത്തിലായിരുന്നു രഹസ്യ ചര്‍ച്ചകള്‍ നടത്തിയതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്ന അറബ് മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് യുഎഇ.