ജനം ടിവി ബിജെപിയുടെ ചാനൽ അല്ല: അനിൽ നമ്പ്യാരെ തള്ളി കെ സുരേന്ദ്രൻ
ജനം ടിവി, ബിജെപിയുടെ ചാനല്‍ അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ. ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.
സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാമെന്നും സുരേന്ദ്രൻ ചോദിച്ചു. പ്രതിപക്ഷത്തിനെതിരെ മന്ത്രി വാളെടുക്കുകയാണ്. അട്ടിമറിയല്ലെങ്കിൽ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
എങ്ങനെയാണ് ഒരു മന്ത്രി സ്വഭാവികമായി തീ കത്തിയതാണെന്ന് പറയുന്നത്. അദ്ദേഹത്തിന് ഇക്കാര്യങ്ങൾ പരിശോധിക്കാൻ വൈദഗ്ദ്യം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതിലെ സത്യം പുറത്തുവരാൻ ഇവർ ആഗ്രഹിക്കുന്നില്ല. ഇത് സ്വഭാവികമായ തീപിടിത്തമായി മാറുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.