സൗദി അറേബ്യയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു

single-img
23 August 2020

സൗ​ദി​യി​ൽ കോവിഡ് മരണനിരക്ക് ഉയരുന്നു.  24 മ​ണി​ക്കൂ​റി​നി​ടെ 39 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 3619 ആ​യി. 

അ​തേ​സ​മ​യം ത​ന്നെ, രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നി​ര​ക്ക് കൂ​ടു​ക​യു​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 1374 പേ​ർ ശ​നി​യാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി.

3,06370 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ സൗ​ദി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,78,441 പേ​ർ ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടി. 24,310 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് .