ബൈ​ഡ​ൻ തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണം ചൈ​ന​യു​ടെ കൈകളില്‍ എത്തും: ഡോ​ണ​ൾ​ഡ് ട്രം​പ്

single-img
22 August 2020

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ചൈ​ന​യു​ടെ കൈ​ക​ളി​ൽ എ​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ഇതിന് കാരണമായി ട്രംപ് പറയുന്നത് ബൈ​ഡ​ൻ ഇ​തു​വ​രെ ചൈ​ന​യെ വി​മ​ർ​ശി​ച്ച് ഒ​രു പ​രാ​മ​ർ​ശം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല എന്നതാണ്. അദ്ദേഹം ഇ​നി അത് ന​ട​ത്തു​മെ​ന്നും തോ​ന്നു​ന്നി​ല്ല. ബൈ​ഡ​ന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വി​ജ​യി​ക്ക​ണ​മെ​ന്ന് ചൈ​ന വ​ള​രെ​യ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഇതുമായി ബന്ധപ്പെട്ട് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടു​ണ്ടെ​ന്നും ട്രം​പ് പറയുകയുണ്ടായി.

ഇന്ന് ‘2020 കൌണ്‍സില്‍ ഫോര്‍ നാഷണല്‍’ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ട്രംപിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ദാര്‍ഷ്ട്യവും വിദ്വേഷവും ഇത്തവണ പൂര്‍ണ്ണമായും തിരസ്കരിക്കപ്പെടണം. അമേരിക്കന്‍ ജനതയുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്.

ലോകത്തിന്റെ മുന്നില്‍ അമേരിക്കയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കില്ല. പക്ഷെ ബെഡന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രധാന കാര്യം അദ്ദേഹം ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞില്ല എന്നതാണ്. യുഎസില്‍ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തീര്‍ത്തും നിയന്ത്രണം നഷ്ടപ്പെട്ടത് സംബന്ധിച്ച അദ്ദേഹം ഒന്നും പറഞ്ഞില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി.