പിഎസ്‌സി നിയമനങ്ങള്‍ക്ക് ഇനി രണ്ടു പരീക്ഷ; പരീക്ഷാരീതി അടിമുടി മാറുന്നു

single-img
18 August 2020

പി​എ​സ്‌​സി പ​രീ​ക്ഷ ഇ​നി മു​ത​ല്‍ ര​ണ്ടു ഘ​ട്ടമായിട്ടായിരിക്കും നടക്കുക. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തും. ഇ​തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​ത ല​ഭി​ക്കു​ക.പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ. സ​ക്കീ​ര്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കു​ന്ന ത​സ്തി​ക​ക​ള്‍​ക്കാ​ണ് പു​തി​യ പ​രി​ഷ്‌​ക​ര​ണം ബാ​ധ​ക​മാ​കു​ന്ന​ത്. പ​ത്താം ക്ലാ​സ്, പ്ല​സ്ടു, ബി​രു​ദ യോ​ഗ്യ​ത​ക​ളു​ള്ള ത​സ്തി​ക​ക​ള്‍​ക്ക് വെ​വ്വേ​റ ത​ല​ത്തി​ലു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് ഉ​ണ്ടാ​വു​ക. സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ലെ മാ​ര്‍​ക്ക് അ​ന്തി​മ റാ​ങ്ക് ലി​സ്റ്റി​നെ ബാ​ധി​ക്കി​ല്ലെന്നും എം. കെ സക്കീർ അറിയിച്ചു. മെ​യി​ന്‍ പ​രീ​ക്ഷ​യ്ക്ക് അ​നു​സൃ​ത​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. നീ​ട്ടി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ലാ​ണ് ന​ട​ത്തു​ക.