കോവിഡ് മുക്തനായി അമിത് ഷാ

14 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡിൽ നിന്നും രോഗമുക്തനായെന്ന് റിപ്പോർട്ട് . അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ്ചെയ്തു. ഒരാഴ്ചയോളം ഹരിയാണയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് അമിത് ഷാ രോഗമുക്തി നേടിയത്.