രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 904 പേർ

single-img
6 August 2020

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി. 

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 40,699 ആയി.ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 19,64,537 ആയി ഉയർന്നു കഴിഞ്ഞു. 

രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. 

ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിള്‍ ടെസ്റ്റാണ് നടത്തിയത്. കോവിഡ് രോഗബാധയില്‍ രാജ്യത്ത് മഹാരാഷ്ട്രയാണ് മുന്നില്‍.