കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 801 പേർക്ക് രോഗബാധ


കേരളത്തിൽ ഇന്ന് 962 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ ഇന്ന് 801 പേർക്ക് രോഗബാധ ഉണ്ടായതായും 815 പേര്‍ രോഗമുക്തി തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്ക രോഗ ബാധിതരില്‍ 40 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 205 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം – 106, ആലപ്പുഴ – 101, തൃശൂര്‍ – 85, മലപ്പുറം – 85, കാസര്‍കോട് – 66, പാലക്കാട്- 59, കൊല്ലം – 57, കണ്ണൂര്‍ -37, പത്തനംതിട്ട -36, കോട്ടയം – 35, കോഴിക്കോട് -33, വയനാട്- 31, ഇടുക്കി -26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ല തിരിച്ചുള്ള കണക്ക്.
അതേസമയം, കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 എന്നിവരാണ് മരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽവിദേശത്ത് നിന്ന് വന്നവര്‍ 55 പേരും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 85 പേരുമാണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 506 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.