കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

single-img
2 August 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കൊറോണയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് താൻ ടെസ്റ്റ് നടത്തിയപ്പോൾ രോഗബാധ സ്ഥിരീകരിച്ചുവെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം താൻ ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സ്വയം ഐസൊലേഷനിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.