കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 204 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗബാധ 364

single-img
18 July 2020

കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 90 പേരുമാണ്.

അതേസമയം 204 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. സംസ്ഥാനത്താകെ 11659 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു എന്നും അദ്ദേഹം അറിയിച്ചു. അതേസമയം തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 1053 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ 299. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Media Briefing

Media Briefing

Posted by K K Shailaja Teacher on Saturday, July 18, 2020