റഷ്യന്‍ പ്രസിഡന്റിന്‍റെ ജൂഡോ ബ്ലാക്ക് ബെൽറ്റ്; സത്യം എന്താണ്?

single-img
3 July 2020

റഷ്യയുടെ പ്രസിഡന്റായ വ്ലാദിമിർ പുട്ടിന്റെ ആയോധന കലാവൈഭവത്തെസംബന്ധിച്ച പ്രചരിക്കുന്ന കഥകളില്‍ സത്യം എത്രത്തോളമുണ്ട്എന്ന് ഇതുവരെ വ്യക്തമല്ല. റഷ്യയില്‍ നിന്നുള്ള മാധ്യമങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പുടിന്റെ പ്രകടനങ്ങളുടെ വീഡിയോകൾ ആര്‍ക്കും കാണാവുന്നതാണ്.
യഥാര്‍ത്ഥത്തില്‍ ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് അദ്ദേഹം എന്നത് ഒരു സത്യമാണ്.

അത് റഷ്യയുടെ ഭരണാധികാരി ആകുന്നതിന് മുമ്പ് നേടിയതാണ്. ഇതുപോലുള്ള ബെൽറ്റുകൾ നൽകുന്ന മാർഷ്യൽ ആർട്സ് ഓർഗനൈസേഷനുകളിൽ നിന്ന് അദ്ദേഹം നിരവധി ബെൽറ്റുകൾ വേറെയും നേടുകയും ചെയ്തിട്ടുണ്ട് എന്നതും വാസ്തവമാണ്. ആയോധനകലയായ ജൂഡോയെപ്പറ്റി ഒന്നിലധികം പുസ്തകങ്ങളുടെ സഹകർത്താവ് കൂടിയാണ് വ്ലാദിമിർ പുടിൻ.

മാത്രമല്ല, ഈ മുൻ കെജിബിയുടെ ചാരൻ. ‘ലെറ്റ്സ് ലേൺ ജൂഡോ വിത്ത് പുടിൻ’ എന്ന് പേരുള്ള വീഡിയോയിൽ വരെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ റഷ്യ വികസിപ്പിച്ചെടുക്കുന്ന ഓരോ അത്യാധുനിക കലാഷ്നിക്കോവ് തോക്കുകളും പരീക്ഷിക്കാനുള്ള പാടവവും പുടിന് ഉണ്ടെന്നാണ്റഷ്യയില്‍ ആകെ കരുതപ്പെടുന്നത്. പക്ഷെ യുഎസിലെ നാഷണൽ സെക്യൂരിറ്റി ബ്ലോഗർ ആയ ബെഞ്ചമിൻ വിറ്റ്സ് ആരോപിക്കുന്നത് ജൂഡോയെപ്പറ്റി പുടിന് ഒന്നും അറിയില്ലെന്നാണ്.

ആയോധനകലകള്‍ ആയ തയ്ക്ക്വാൻഡോയിലും ഐക്കിഡോയിലും ബ്ലാക്ക് ബെൽട്ടുള്ള ഈ നാല്പത്തേഴുകാരൻ പറയുന്നത് പുടിന്റെ പേരില്‍ പ്രചരിക്കുന്ന ഈ സ്‌ട്രോങ്ങ്മാൻ ഇമേജൊക്കെ വെറും തട്ടിപ്പാണെന്നും, ലോകത്ത് എവിടെ വെച്ചും പുടിനുമായി ഒരു സ്പാറിങ്ങിന് താൻ തയ്യാറാണ് എന്നും, തന്റെ മുന്നിൽ ഒരു മിനിറ്റുപോലും റഷ്യയുടെ സൂപ്പർ ഫൈറ്റർക്ക് പിടിച്ചുനിൽക്കാനാവില്ല എന്നുമാണ്.

അത് തെളിയിക്കാന്‍ താന്‍ ക്രെംലിനിൽ നേരിട്ട് ചെന്നും പുടിനെ പൊരുതിത്തോൽപ്പിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. എന്നെങ്കിലും ഒരു ദിവസം പുടിൻ തന്റെ വെല്ലിവിളി ഏറ്റെടുക്കും എന്ന പ്രതീക്ഷയുമായി ആ ദിവസത്തിനായുള്ള പരിശീലനം തുടരുകയാണ് വിറ്റ്സ് ഇന്നും.