ടിക് ടോക് താരത്തെ കൊലചെയ്ത ശേഷം പ്രതി അവരുടെ ഫോൺ ഉപയോഗിച്ചു; ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയതിനാൽ കൊലപാതകം അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം
ഹരിയാനയിൽ ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. സംസ്ഥാനത്തെ സോനിപത്ത് സ്വദേശിനിയാ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ വ്യക്തി കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോഴാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലചെയ്തു എന്ന് സംശയിക്കുന്ന അയല്ക്കാരന് ഒളിവിലാണ്. ഈ വ്യക്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ശിവാനിയെ കൊലചെയ്ത ശേഷം പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയക്കുമായിരുന്നു അതിനാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പെടെ കരുതിയത്.
ജൂണ്‍ 26ന് നടന്ന കൊലപാതകം ഞായറാഴ്ചയാണ് പുറത്തറിയുന്നത്.സോഷ്യല്‍ മീഡിയയായ ടിക് ടോക്കില്‍ നിലവില്‍ ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി. ശിവാനിയുടെ അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് കൊലപാതകത്തിന്റെ പിന്നില്‍ എന്ന് സഹോദരി ആരോപിച്ചു. പ്രതിയായ ആരിഫിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.