സുശാന്ത് സിംഗ് രജ്‍പുത്: അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം

single-img
14 June 2020

സുശാന്ത് സിംഗ് രജ്‍പുത്, അകാലത്തിൽ പൊളിഞ്ഞ താരം എന്ന് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. കാരണം , രജ്‍പുതിനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോൾ 34 വയസുമാത്രവുമായിരുന്നു പ്രായം. മുംബൈയിൽ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിയറിൽ ഇതിനകം പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2013ല്‍ പ്രദർശനത്തിനെത്തിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ല്‍ ബിഹാറിലെ പാട്‍നയിലായിരുന്നു സുശാന്തിന്‍റെ ജനനം. ടിവി സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍.

2019 ൽ പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം. എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. ഇതിന് പുറമെ ഫിലിം ഫെയര്‍, ഐഫ, പ്രൊഡ്യൂസേഴ്‍സ് ഗില്‍ഡ്, സ്റ്റാര്‍ഡസ്റ്റ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു ഈ ചിത്രങ്ങള്‍.