കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥ്‌ പെരുമാറുന്നത് ഹിറ്റ്‌ലറെ പോലെ; വിമർശനവുമായി ശിവസേന

single-img
24 May 2020

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനയുടെ മുഖപത്രമായ സാമ്ന. ശിവസേനയുടെ രാജ്യ സഭാ എംപി സഞ്ജയ് റൌത്താണ് സാമ്നയില്‍ യോഗിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രി കൈകാര്യം ചെയ്തത് ഏകാധിപതിയേപ്പോലെയാണെന്ന് ലേഖനത്തിൽ പറയുന്നു.

പണ്ട് ജൂത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ജർമ്മൻ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ പെരുമാറിയത് പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥിന്‍റെ നിലപാട്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് പോകാന്‍ പോലും ഇവിടെ യോഗി സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

റോഡുമാർഗം നടന്നും സൈക്കിളിലും ട്രെക്കുകളിലുമായി എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ വരെമുഖ്യമന്ത്രി ഉത്തരവിട്ടു. ബസുകളില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയത്.