മഹാരാഷ്ട്രയിൽ നിന്നും വന്ന ട്രെയിൻ സിഗ്നൽ കിട്ടാൻ ട്രാക്കിൽ നിർത്തിയപ്പോൾ ഇറങ്ങിയോടി; കാസർകോട് നാല്‌പേർ പിടിയിൽ

single-img
23 May 2020

മഹാരാഷ്ട്രയിൽ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യൽ ട്രെയിന്‍ സിഗ്നല്‍ ലഭിക്കാന്‍ ട്രാക്കിൽ നിർത്തിയപ്പോള്‍ ഇറങ്ങിയോടിയ നാല് പേർ പോലീസിൻ്റെ പിടിയിലായി. കാസർകോട്ട് ജില്ലയിലെ ഉപ്പളയിലായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും കാസര്‍കോടെക്ക് വരികയായിരുന്ന ട്രെയിൻ ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിക്കാന്‍ ട്രാക്കിൽ നിർത്തിയ സമയമാണ് നാല് പേർ ട്രെയിനിൽ നിന്നും ഇറങ്ങി ഓടിയത്.

ഈ സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാർ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പോലീസ് ഇവർക്കായി തെരച്ചിൽ ആരംഭിഭിക്കുകയും നാല് പേരും ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു. ഇവരെ തുടര്‍ന്ന് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നാല് നിരീക്ഷണകേന്ദ്രത്തിലാക്കി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് കോയിപ്പാടി സ്വദേശിയായ ഷാജിയും മറ്റു നാല് പേരുമാണ് തീവണ്ടിയിൽ നിന്നുമിറങ്ങിയോടിയതെന്ന് പോലീസ് അറിയിച്ചു.