‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’: ടിക് ടോക് വീഡിയോകളെ പരിഹസിക്കുന്ന അർജുനോട് ഫാത്തിമ അസ്ല
ലോക് ഡൗൺ കാലത്ത് ഉയർന്നുവന്ന യൂട്യൂബർ അർജുൻ്റെ വീഡിയോകളിലെ ട്രോളുകളെ വിമർശിച്ച് ഫാത്തിമ അസ്ല. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയങ്ങളിൽ പ്രധാനി അർജുൻ തന്നെയായിരുന്നു. ടിക് ടോക് വീഡിയോകള്‍ എടുത്ത് പരിഹസിക്കുന്ന അര്‍ജുൻ നിരവധി ആരാധകരേയും സൃഷ്ടിച്ചുകഴിഞ്ഞു. അതേസമയം അര്‍ജുനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
അര്‍ജുന്‍ അവസാനമായി പങ്കുവെച്ച വീഡിയോയിലെ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതിക്കൊണ്ടിരിക്കുന്ന ഫാത്തിമ അസ്ല, ‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അര്‍ജുന്റെ വിഡിയോയെ വിമർശിച്ചിരിക്കുന്നത്.
അർജുൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ സ്വവര്‍ഗാനുരാഗത്തെ രൂക്ഷമായി പരിഹസിക്കുന്നുണ്ടായിരുന്നു. ഇതിലെ ചില പരാമര്‍ശങ്ങള്‍ക്ക് എതിരെ വൻ വിമർശനമാണ് ഉയർന്നത്. ഇത്തരം പരാമർശങ്ങളെ വിമർശിക്കുകയാണ് ഫാത്തിമ അസ്ലയും.