കോവിഡ് ദുരന്ത സാഹചര്യത്തില്‍ ബുദ്ധസന്ദേശങ്ങള്‍ക്ക് പ്രധാന്യം വര്‍ദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭാ മേധാവി

single-img
6 May 2020

ലോകമാകെ കോവിഡ് മഹാമാരിയാല്‍ ദുരിതം നേരിടുന്ന ഈ കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങളായ ഐക്യത്തിനും സേവനത്തിനും പ്രാധാന്യം വര്‍ദ്ധിക്കുകയാണ് എന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ലോകരാജ്യങ്ങള്‍ ഒന്നായി നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കരകയറാന്‍ സാധിക്കൂവെന്നും ബുദ്ധജയന്തി സന്ദേത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

ബുദ്ധന്റെ ജനന- ജീവിതത്തെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹം ഈ ലോകത്തിനായി നല്‍കിയ സന്ദേശങ്ങളില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാമെന്നും ബുദ്ധസന്ദേശങ്ങള്‍ക്ക് എക്കാലത്തേക്കാളും പ്രധാന്യം ഈ സാഹചര്യത്തില്‍ വര്‍ദ്ധിക്കുകയാണെന്നും മറ്റുള്ളവരോട് കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ട് ബുദ്ധജയന്തി ആഘോഷങ്ങളില്‍ പങ്കുചേരാമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

നിലവിൽ ലോകത്തിലുള്ളതിൽ ഏറ്റവും പുരാതന മതങ്ങളിലൊന്നായ ബുദ്ധമതം കഴിഞ്ഞ രണ്ടര സഹസ്രാബ്ദങ്ങളായി നല്‍കിയിട്ടുള്ള സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി 1999 മുതലാണ് ബുദ്ധജയന്തി അന്താരാഷ്ട്രതലത്തില്‍ ആചരിക്കാന്‍ തുടങ്ങിയത്.