കൊറോണയ്ക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായെന്ന് പ്രധാനമന്തി

single-img
26 April 2020

ഡൽഹി; കൊറോണയെ പ്രതിരോധിക്കാൻ രാജ്യം നടത്തുന്ന പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി. വൈറസിനെ തുരത്താനുള്ള യുദ്ധം രാ​ജ്യ​ത്ത് ജ​ന​കീ​യ മു​ന്നേ​റ്റ​മാ​യി മാ​റി​യെ​ന്ന് മോ​ദി പറഞ്ഞു.

പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​തി​ലൂ​ടെയാണ് പരാമർശം. കോ​വി​ഡ് ത​ന്‍റെ പ്ര​ദേ​ശ​ത്ത് വ​രി​ല്ലെ​ന്ന് ആ​രും ക​രു​ത​രു​ത്. നി​താ​ന്ത ജാ​ഗ്ര​ത വേ​ണം. ലോ​കം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് ഇ​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍‌ തു​പ്പ​രു​ത്. ഈ ​ശീ​ലം എ​ന്ന​ന്നേ​ക്കു​മാ​യി ഉ​പേ​ക്ഷി​ക്ക​ണം. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​ണ്.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നും മോദി ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ ചി​ന്താ​രീ​തി മാ​റി. പോ​ലീ​സു​മാ​യു​ള്ള അ​ക​ലം കു​റ​ഞ്ഞു. റം​സാ​ന്‍‌ സ​മ​യ​ത്ത് ലോ​കം കോ​വി​ഡ് മു​ക്ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.