ലോക്ക്ഡൌണിൽ ആദ്യം പ്രതിസന്ധിയിലാകുന്നത് മാധ്യമങ്ങൾ: സ്വതന്ത്രമാധ്യമപ്രവർത്തനം നിലനിർത്താൻ ഇവാർത്തയ്ക്ക് സംഭാവനകൾ നൽകുക

single-img
10 April 2020

കൊറോണവ്യാപനവും ലോക്ഡൌണും അടക്കം വളരെ മോശം കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊറോണയെ നാം അതിജീവിച്ചാലും അതിന് ശേഷമുള്ള ലോകം പഴയതുപോലെയാകില്ല എന്നുതന്നെയാണ് എല്ലാരംഗത്തെയും വിദഗ്ദർ വിലയിരുത്തുന്നത്. ലോകസമ്പദ് വ്യവസ്ഥ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മോശം അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തും എന്നകാര്യം എല്ലാവരും പ്രവചിക്കുന്നുമുണ്ട്. പല വ്യവസായങ്ങളും തകർന്നടിയുകയും നിരവധിപേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം നാമെല്ലാം മുന്നിൽ കാണുന്നുണ്ട്.

സമ്പദ് വ്യവസ്ഥയിലെ ചെറുചലനങ്ങൾ പോലും ആദ്യം ബാധിക്കുക മാധ്യമങ്ങളെയാണ്. പരസ്യവരുമാനം ഇല്ലാതെയാകുന്നത് മാധ്യമരംഗത്ത് അടച്ചുപൂട്ടലുകൾക്കും തൊഴിൽ നഷ്ടത്തിനും കാരണമാകും. നോട്ടുനിരോധനം പോലും ആദ്യം ബാധിച്ചത് മാധ്യമങ്ങളെയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇവാർത്ത നിങ്ങളോരോരുത്തരോടുമായി ഒരു സഹായാഭ്യർത്ഥന നടത്തുന്നത്. കഴിഞ്ഞ പത്തുകൊല്ലമായി സ്വതന്ത്ര ഓൺലൈൻ മാധ്യമരംഗത്ത് പക്ഷപാതരഹിതമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള മാധ്യമമായ ഇവാർത്തയെ സമൂഹമാധ്യമങ്ങളിൽ പത്തുലക്ഷത്തിലധികം പേർ പിന്തുടരുന്നുണ്ട്. വിശാല ഇടതുപക്ഷമൂല്യങ്ങളും, മതേതരത്വവും കാത്തുസൂക്ഷിച്ചുകൊണ്ടും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിച്ചുകൊണ്ടുമാണ് ഇവാർത്ത ഇക്കാലമത്രയും നിലകൊണ്ടിട്ടുള്ളത്. 

ഇവാർത്തയ്ക്ക് സംഭാവന നൽകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

രാജ്യമൊട്ടാകെയും കേരളത്തിലും ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വിഭാഗത്തെ തീവ്രവലതുപക്ഷവും വർഗീയ ഫാസിസ്റ്റുകളും വിഴുങ്ങിയപ്പോഴും നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം ഇതിന്റെ അണിയറപ്രവർത്തകർക്കുണ്ട്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെയുടെയോ വർഗീയ സംഘടനയുടെയോ ശബ്ദമാകാൻ വേണ്ടി ലൈവ് വീഡിയോകളും ആർട്ടിക്കിളുകളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് വരുമാനവും പ്രശസ്തിയുമേറുന്ന ഒരു കെട്ടകാലത്ത് ഇത്തരത്തിൽ നിലപാടെടുക്കുക എന്നത് അത്ര എളുപ്പമല്ല. മലയാളത്തിൽത്തന്നെ കുറച്ചുമാത്രം ഓൺലൈൻ മാധ്യമങ്ങളാണ് അത്തരത്തിൽ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത്.  തുച്ഛമായ പരസ്യവരുമാനവും ഓൺലൈൻ റെവന്യൂവുമാണ് ഇവാർത്ത അടക്കമുള്ള ഇത്തരം മാധ്യമങ്ങളെ നിലനിർത്തുന്നത്.

ഇവാർത്ത ഈ വർഷം മുതൽ ഇവാർത്ത ടിവി എന്നപേരിൽ വീഡിയോ അടക്കമുള്ള സംവിധാനങ്ങൾ ആരംഭിക്കുവാൻ പദ്ധതിയിട്ടതാണ്. വീഡിയോയുടെ ടെസ്റ്റ് റൺ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൌൺ ഞങ്ങളെ പ്രതിസന്ധിയിലാക്കിയത്.

ഇവാർത്തയ്ക്ക് സംഭാവന നൽകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കോർപ്പറേറ്റ് പിന്തുണയോ ഫണ്ടിംഗോ ഇല്ലാത്ത ഇവാർത്തയെപ്പോലെയുള്ള മാധ്യമങ്ങൾ ഈ കൊറോണക്കാലം അതിജീവിക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങളാൽ കഴിയുന്ന ചെറുതോ വലുതോ ആയ സംഭാവനകൾ ( 50 രൂപ മുതൽ എത്രവരെയും ആകാം) നൽകി ഞങ്ങളെ സഹായിക്കുക. കൊറോണ ലോക്ക്ഡൌണിനു പിന്നാലെ സ്വകാര്യ പരസ്യങ്ങളുടെ വരുമാനം മാത്രമല്ല ഓൺലൈൻ വരുമാനവും ഗണ്യമായി കുറഞ്ഞുപോയത് ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേയ്ക്ക് ഞങ്ങളെ എത്തിച്ചേക്കും. ഈ ഘട്ടത്തിൽ സ്വതന്ത്രമാധ്യമപ്രവർത്തനം നടത്തുന്ന ഒരു സ്ഥാപനത്തെ നിലനിർത്തുക എന്നത് ഗൌരവമായെടുക്കുന്ന എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഞങ്ങൾക്ക് സംഭാവനകൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഇവാർത്തയ്ക്ക് സംഭാവന നൽകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ചെറുതും വലുതുമായ സംഭാവനകൾക്ക് ഇവാർത്തയെ നിലനിർത്തുവാൻ സാധിക്കുമെങ്കിൽ തുടർന്നും മറ്റു പരസ്യങ്ങൾ ഒഴിവാക്കി ജനങ്ങളുടെ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന ഒരു ജനകീയമാധ്യമമായി ഇവാർത്തയെ മാറ്റുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നതാണ്. അപ്പോൾ ഇവാർത്തയ്ക്ക് കണ്ടന്റ് പെയ്ഡ് ആക്കാതെയുള്ള ഒരു സബ്സ്ക്രിപ്ഷൻ രീതി ( എല്ലാവർക്കും വായിക്കാമെങ്കിലും പണം നൽകാൻ താൽപ്പര്യമുള്ളവർക്ക് പണം നൽകാവുന്ന രീതി) ആരംഭിക്കുക എന്നതാണ് പദ്ധതി. ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ സംഭാവന നൽകുന്നവർക്ക് പ്രത്യേക പരിഗണനയും സൌകര്യങ്ങളും ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.

അതുകൊണ്ട് സംഭാവനകൾ നൽകുന്നതോടൊപ്പം ഈ കുറിപ്പും പേയ്മെന്റ് ലിങ്കും ഷെയർ ചെയ്യുക കൂടി ചെയ്ത് ഇവാർത്തയെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുകയും ഇമെയിൽ അഡ്രസും എഴുതിയാൽ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിംഗ്, പേ റ്റി എം എന്നിങ്ങനെ എല്ലാ സംവിധാനങ്ങളിലൂടെയും തുക നൽകുവാൻ സാധിക്കും. ( Purpose of Payment എന്ന കോളത്തിൽ Donation എന്നോ Subscription എന്നോ എഴുതിയാൽ മതിയാകും)

ഇവാർത്തയ്ക്ക് സംഭാവന നൽകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക