കൊറോണ പ്രതിരോധത്തിന് ക്ഷയ രോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങി ഓസ്ട്രേലിയ; കാരണം ഇതാണ്

single-img
30 March 2020

ഓസ്‌ട്രേലിയ തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണയെ പ്രതിരോധിക്കാനായി ക്ഷയ രോഗത്തിനെതിരായ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തയ്യാറെടുക്കുന്നു. രാജ്യത്തെ കോവിഡ്19 ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ ക്ഷയ രോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്. സാധാരണയായി ബിസിജി വാക്‌സിന്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് പ്രയോഗിക്കുന്നത്. അത് തന്നെയാണ് ഇവിടെയും ലക്‌ഷ്യം.

ക്ഷയത്തിനെതിരെയുള്ള ബിസിജി വാക്‌സിന്‍ കഴിഞ്ഞ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് പുറമേ മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഇപ്പോള്‍ ഉപയോഗിക്കാറുണ്ട്. അടുത്തിടെ ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ ബിസിജി വാക്‌സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല, മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഇതുവരെ പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഓസ്ട്രേലിയ പറയുന്നത്.