കൊറോണ നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് കടന്ന കൊല്ലം സബ്കലക്ടറെ സസ്പെന്‍ഡ് ചെയ്തു

single-img
27 March 2020

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കേരളത്തിൽ നിന്നും അനൗവാദമില്ലാതെ കാണ്‍പൂരിലേകടന്ന സംഭവത്തിൽ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെയാണ് ഇദ്ദേഹം സംസ്ഥാനം വിട്ടത്.

വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് കലക്ടർ ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയത്.അനുപം മിശ്രയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് നിലവിൽ കാൺപൂരിലാണെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ തന്നെ ക്വാറന്റൈന്‍ ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ
കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

ജില്ലാ കലക്ടർ നൽകിയ നിർദേശത്തെ തുടർന്നായിരുന്നു നടപടി. തന്നെ അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു. കേസിന് പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്.