മൃഗങ്ങളില്‍ നിന്നും കൊറോണ വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചാരണം; വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ച് ഉടമകള്‍

single-img
27 March 2020

മൃഗങ്ങളില്‍ നിന്നും കൊറോണ വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായി അറിയിപ്പ് പ്രചരിച്ചതോടെ മുംബൈയില്‍ വളര്‍ത്ത് മൃഗങ്ങളെ ഉടമകള്‍ തെരുവില്‍ ഉപേക്ഷിച്ചു. ഇത്തരത്തില്‍ വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും വന്യജീവികളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ ജീവികളിലൂടെ രോഗം പകരും എന്നതിന് സ്ഥിരീകരണമില്ല.

മുംബൈയിലുള്ള 17 തദ്ദേശ സ്ഥാപനങ്ങളിലായി വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യ ബോര്‍ഡുകള്‍ വയ്ക്കുകയും ലഘുലേഖകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പട്ടി, പൂച്ച, കോഴി, വവ്വാല്‍ എന്നിവയുടെ ചിത്രം പതിച്ചാണ് പോസ്റ്റര്‍. ഇത്തരത്തില്‍ 167 പരസ്യങ്ങളാണ് റെയില്‍വെ സ്‌റ്റേഷന്‍, ബസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാന്‍, ടാക്‌സി എന്നിവിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ പരസ്യം വന്നതോടെ നൂറിലധികം മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ചെന്ന് എഴുത്തുകാരി ലീന ടണ്ഡന്‍ പറയുന്നു.