കുവൈറ്റില്‍ ടാക്സി സർവീസുകൾ നിർത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം

single-img
26 March 2020

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ ടാക്സി സർവീസുകൾ നിരത്തിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. അതേപോലെ തന്നെ ആരോഗ്യമന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ വാർത്താസമ്മേളനങ്ങളിൽ ആളുകൾ നേരിട്ട് പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ ആക്കാനും നിർദ്ദേശമുണ്ട്.

കുവൈറ്റ് സർക്കാർ വക്താവായ താരിഖ് അൽ മാസ്റമാണ് ഇന്ന് വൈകീട്ട് ചേർന്ന മന്ത്രിസഭാതീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് ഉണ്ടാകുകയാണെങ്കിൽ അവ പരിഹരിക്കാൻ കുവൈറ്റ് സപ്ലൈ കമ്പനിയെ ചുമതലപ്പെടുത്തുകായും ചെയ്തിട്ടുണ്ട്.