ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയ്യാറായില്ല; കാസർകോട്ടെ കൊറോണ ബാധിതന്റെ കൂടെ താമസിച്ച 14 സുഹൃത്തുക്കൾ ദുബായിൽ നിരീക്ഷണത്തിൽ

single-img
22 March 2020

കാസർകോട് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച ആളുടെ കൂടെ താമസിച്ചിരുന്ന ദുബായിയിലെ സുഹൃത്തുക്കളെ അധികൃതർ നിരീക്ഷണത്തിലാക്കി. ദുബായിലെ നൈഫിലെ താമസസ്ഥലത്ത് രണ്ടുദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാതെ കഴിയുകയായിരുന്നു ഇവർ. 14 പേരാണ് ഇത്തരത്തിൽ നിരീക്ഷണത്തിലായത്. കാസർകോട് സ്വദേശിക്ക് നാട്ടിൽ എത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചതോടെ ഈ സുഹൃത്തുക്കൾ ദിവസങ്ങളോളം പലരുടെയും സഹായം തേടിയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല.

കഴിക്കാൻ ഭക്ഷണം പോലും കിട്ടാതെ വളരെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ. നിലവിൽ സാമൂഹ്യപ്രവർത്തകനായ റസൽ വാടാനപ്പള്ളി ഇടപെട്ടതോടെയാണ് ഇവരെ താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. ഫെബ്രുവരി ഏഴാം തീയതിയാണ് കാസർകോട് സ്വദേശി ദുബായിയിൽ നിന്ന് നാട്ടിലെത്തിയത്. ഈ വ്യക്തി ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം രണ്ടുമൂന്നു മുറികളിലായി മാറി മാറി താമസിക്കുകയായിരുന്നു.
നിലവിൽ നിരീക്ഷണത്തിലാക്കിയ 14 പേരും നൈഫിൽ ബിസിനസ് ചെയ്യുന്നവരും കാസർകോട് സ്വദേശികളാണ്. ഇവർക്കുള്ളത് കൊവിഡ് രോഗലക്ഷണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.