തീവ്രഹിന്ദുത്വ വാദികൾക്കെതിരെ നടപടിയെടുക്കണം, ഇല്ലെങ്കിൽ മുസ്ലീം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

single-img
5 March 2020

ഡല്‍ഹി കലാപത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. രാജ്യത്തെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.  കലാപകാരികൾക്കെതിരെ ശക്തമായ നടപടികൾ ഇന്ത്യൻ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റർ കുറിപ്പിലൂടെയാണ് ഖമേനിയുടെ പ്രതികരണം.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. കൂട്ടക്കുരുതിയില്‍ മുസ്ലിം ലോകത്തിന് വേദനയുണ്ട്. 

ഇന്ത്യയിലെ കൂട്ടക്കൊല ലോകമെമ്പാടുമുള്ള ജനതയുടെ ഹൃദയം വേദനിപ്പിക്കുന്നു. മുസ്ലിം ലോകത്ത് ഒറ്റപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം കൂട്ടക്കൊലകള്‍ നടത്തുന്ന തീവ്ര ഹിന്ദുത്വവാദികൾക്കെതിരേയും അവരുടെ പാര്‍ട്ടികള്‍ക്കെതിരേയും നടപടി എടുക്കണമെന്നും  ഖമേനി പ്രസ്താവിച്ചു.