രജനീകാന്തുമായി മഴവില്‍ സഖ്യസാധ്യത ഉണ്ടാകാം, ബിജെപി പിന്തുണയുണ്ടായാല്‍ അംഗീകരിക്കില്ല; കമല്‍ ഹാസന്‍

single-img
12 February 2020

ചെന്നൈ: രജനീകാന്തിനൊപ്പമുള്ള മഴവില്‍ സഖ്യസാധ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രംഗത്തെത്തി.രജനീകാന്തുമായി സഖ്യസാധ്യതകൾ പരിഗണിക്കുമെന്നും എന്നാല്‍ ബിജെപി പിന്തുണ അംഗീകരിക്കില്ലെന്നും കമല്‍ ഹാസൻ പറഞ്ഞു.ബിജെപി അനുകൂല നിലപാടുമായി രജനീകാന്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍റെ നിര്‍ണായക പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പേ ദ്രാവിഡ കക്ഷികള്‍ക്കൊപ്പം സഖ്യചര്‍ച്ചകള്‍ രജനീകാന്ത് തുടങ്ങി കഴിഞ്ഞു.എന്നാൽ ദ്രാവിഡ പാര്‍ട്ടികളെ അകറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ സന്ദേശമാണ് കമല്‍ മുന്നോട്ട് വയ്ക്കുന്നത്. ബിജെപി പിന്തുണയോടെ അണ്ണാഡിഎംകെയിലെ ഒപിഎസ് പക്ഷത്തെ കൂടി അണിനിരത്തി രജനീകാന്തിന്‍റെ മഴവില്‍ സഖ്യത്തിനുള്ള ശ്രമം കമല്‍ഹാസൻ പ്രതികൂല നിലപാടാണ് സ്വീകരിച്ചത്.സഖ്യത്തിൽ ബിജെപി പിന്തുണയുണ്ടായാല്‍ അംഗീകരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.