ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തി; സ്വന്തം പാര്‍ട്ടി നേതാവിനെ സസ്പെൻ്റ് ചെയ്ത് ഇമ്രാന്‍ ഖാന്‍


പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ച സ്വന്തം പാര്‍ട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക്-ഇ-ഇന്‍സാന്‍ പാര്‍ട്ടിയിലെ ലാഹോറിലെ ജനറല്‍ സെക്രട്ടറിയാണ് പുറത്തായ മിയാന്‍ അക്രം ഉസ്മാന്‍. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഇമ്രാൻഖാൻ നടപടിയെടുക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഫെബ്രുവരി 5 ലെ കശ്മീര്‍ ഐക്യധാര്‍ഡ്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനില്‍ ഉടനീളം ഉയര്‍ന്ന പോസ്റ്ററുകളിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പതിച്ചതിന്റെ പേരിലാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്കെതിരാണ് പോസ്റ്ററിലെ പരാമര്‍ശം എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്.
ഹിന്ദുക്കളോട് സംസാരിക്കേണ്ടത് വാക്കുകള്‍ കൊണ്ടല്ല, സൈന്യത്തെ ഉപയോഗിച്ചാണ്- എന്ന പ്രകോപനപരമായ വാക്കുകളായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.