വരുമാനം വര്‍ധിച്ചിട്ടും ശമ്പളം നല്‍കാന്‍ വഴിയില്ലാതെ കെഎസ്ആര്‍ടിസി

single-img
4 February 2020

തിരുവനന്തപുരം: വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും പ്രതിസന്ധി മറികടക്കാനാകാത്ത നിലയിലാണ് കെഎസ് ആര്‍ടിസി.സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും. തുടര്‍ച്ചയായി രണ്ടു മാസം വരുമാനം 200 കോടി കവിഞ്ഞിട്ടും ശമ്പള വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഡിസംബറില്‍ ശബരിമല സീസണ്‍ ലഭകരമായതോടെ 204.90 കോടിയായിരുന്നു വരുമാനം.എന്നാല്‍ സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി ലഭിച്ചതോടെയാണ് ജനുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം ലഭ്യമായാലോ ശമ്പളം നല്‍കാന്‍ കഴിയൂ എന്നതാണ് സ്ഥിതി.

ശമ്പളത്തിനു പുറമേ ഇന്ധന ചെലവ്, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്,കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവ് എന്നവയ്ക്കായി തുക വേറെ കണ്ടെത്തേണ്ടതായും വരും.ശമ്പളം മുടങ്ങില്ലെന്ന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ എത്രാള്‍ വാക്കു പാലിക്കാനാകുമെന്നതാണ് സംശയം.