നേർച്ചയായി ലഭിച്ച ആടുകളെ ലേലത്തിൽ വിറ്റു; ക്ഷേത്രത്തിന് ലഭിച്ചത് ഒരുകോടിയിലധികം രൂപ

single-img
29 January 2020

ക്ഷേത്രത്തിലേക്ക് ഭക്തർ നേർച്ചയായി നൽകിയ ആടുകളെ ലേലത്തിൽ വിറ്റതിൽ ചിമാചൽ പ്രദേശിലെ ഹാമിർപുർ ജില്ലയിലെ ദിയോദിധ് പ്രദേശത്തുള്ള ബാബ ബാലക്നാഥ്ക്ഷേത്രത്തിന് ലഭിച്ചത് 1,32,15400 രൂപ. ഭക്തർ പലപ്പോഴായി നൽകിയ 6,371 ആടുകളെയാണ് ലേലത്തിൽ വച്ചതെന്ന് ക്ഷേത്ര ഓഫീസർ ഒ പി ലഖൻപാൽ പറഞ്ഞു.ഈ ക്ഷേത്രത്തിൽ ഭക്തർ നേർച്ചയായി നൽകുന്ന ആ​ടുകളെ ആഴ്ചയിൽ രണ്ടുദിവസം ലേലത്തിൽ വയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമാണ് ലേലത്തിൽ കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ വർഷം 5,825 ആടുകളെ ലേലത്തിൽ വച്ചപ്പോൾ 1,19,52,700 രൂപയാണ് ലഭിച്ചതെന്നും ഇവിടെ മൃഗങ്ങളെ ബലി നൽകുന്ന പാരമ്പര്യമില്ലെന്നും പക്ഷെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഭക്തർ ആടുകളെ നേർ‌ച്ചയായി നൽകാറുണ്ടെന്നും ക്ഷേത്രം ഭാരവാ​ഹികൾ പറഞ്ഞു. പ്രശസ്തനായ സന്യാസിയായ ബാബ ബാലക്നാഥിന്റെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രമാണിത്.