ബാഗ്ദാദില്‍ യുഎസ് സൈനിക താവളത്തിലേക്ക് വീണ്ടും റോക്കറ്റ് ആക്രമണം

13 January 2020

അമേരിക്ക- ഇറാന് സംഘര്‍ഷം യുദ്ധത്തിലേക്ക് വളരുമോയെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. അതിനിടെ ബാഗ്ദാദിനടുത്തുള്ള സൈനിക താവളത്തിലേക്ക് വീണ്ടും റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത് . ആക്രമണത്തില്‍ ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍സമയം രാത്രി 9.30യോടെയാണ് ആറ് റോക്കറ്റുകള്‍ പതിച്ചത്. ആറും കത്യുഷ റോക്കറ്റുകളാണെന്ന് സഖ്യസേന സ്ഥിരീകരിച്ചു. ആരാണ് ആക്രമണം നടത്തിയതെന്നതില്‍ ഇനിയും വ്യക്തതയില്ല. ഇറാന് സൈന്യം നേരിട്ടാണോ, അതോ ഇറാനോട് കൂറ് പുലര്‍ത്തുന്ന ഇറാഖിലെ സൈനികയുദ്ധഗ്രൂപ്പായ ഹഷെദ് അല്ഷാബിയാണോ ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതക്കുറവുണ്ട്.ആക്രമണത്തെക്കുറിച്ച് ഇരുവിഭാഗവും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.