കോഴിക്കോട് സിഎഎ വിശദീകരിക്കാന്‍ യോഗം വിളിച്ച് ബിജെപി; ബഹിഷ്ക്കരിച്ച് നാട്ടുകാരും വ്യാപാരികളും

single-img
13 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേ​ഗതി നിയമത്തിൽ ജനങ്ങൾക്ക് മുന്നിൽ വിശദീകരണം നടത്താനൊരുങ്ങിയ ബിജെപിക്ക് വീണ്ടും കേരളത്തിൽ തിരിച്ചടി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി നടത്തുന്ന പരിപാടി ബഹിഷ്ക്കരിച്ച് നാട്ടുകാരും വ്യാപാരികളും രംഗത്തെത്തി.

ബിജെപി സംഘടിപ്പിച്ച പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി പ്രദേശത്തെ മുഴുവൻ കടകളും വ്യാപാരികൾ അടച്ചു പൂട്ടിയായിരുന്നു പ്രതിഷേധം. ഇപ്പോൾ ഇവിടെ പുറത്തു നിന്നുള്ള പാർട്ടി പ്രവർത്തകർ മാത്രമാണ് പരിപാടി സ്ഥലത്തുള്ളത്. സമാനമായി കഴിഞ്ഞ ദിസവം അമ്പലപ്പുഴയിലും ബിജെപിക്ക് സമാനമായ തിരിച്ചടി നേരിട്ടിരുന്നു.

അവിടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് മുന്നിൽ വിശദീകരണം കേൾക്കാൻ പരദേശത്തിന് പുറത്ത് നിന്നുള്ളവരാണുണ്ടായിരുന്നത്. ഇതിന് പിന്നാലെ തലസ്ഥാനമായ തിരുവനന്തപുരത് നിയമത്തിന് അനുകൂല പ്രചാരണത്തിന് പോയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയേയും സംഘത്തേയും നാട്ടുകാര്‍ തടയുകയും ചെയ്യുകയുണ്ടായി.