വ്യോമാക്രമണം സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

single-img
8 January 2020

ടെഹ്‌റാന്‍: യുഎസ് വ്യോമതാവളങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ന്യായീകരണവുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് ആണ് വിശദീകരണവുമായെ ത്തിയത്. ഇറാന്‍ കൈക്കൊണ്ടത് യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണെന്നായിരുന്നു വിശദീകരണം.

‘നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു’ ജവാദ് സരിഫ് ട്വീറ്റ് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ യുദ്ധത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആക്രമണത്തിനെതിരേ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും ജവാദ് സരീഫ് കൂട്ടിച്ചേര്‍ത്തു.